ഒരു പുതിയ ബ്ലോഗ് തുടങ്ങാം
നിങ്ങൾക്ക് ഒരു ബ്ലോഗ് തുടങ്ങാൻ താൽപര്യമുണ്ടോ?
ഒരു ബ്ലോഗ് എങ്ങനെ തുടങ്ങാം എന്ന് ചിന്തിക്കുന്ന ആളാണോ?
നിങ്ങളുടെ ഉത്തരം അതേ എന്നാണെങ്കിൽ അതൊരു നല്ല തീരുമാനമാണ്..!
ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്...!
1994 തുടക്കത്തിൽ, ആളുകൾ അവരുടെ വിവരങ്ങൾ ഓൺലൈനിൽ പങ്കിടാൻ ഉപയോഗിച്ചിരുന്ന ഒരു സ്വകാര്യ ഡയറിയായിരുന്നു വെബ് ലോഗ്. 1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ് എന്ന പദമാണ് ''ബ്ലോഗ്" എന്നായി മാറിയത്. ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നത് പോലെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങി, മനസ്സില്‍ തോന്നുന്നത് ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. ഡയറിയെഴുത്തിന്റെ ഇലക്‌ട്രോണിക് രൂപാന്തരമാണ് ബ്ലോഗെഴുത്ത്. ഈ ഓൺലൈൻ ജേണലിൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് സംസാരിക്കാനോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പങ്കിടാനോ കഴിയുന്നു. ബ്ലോഗ് ഉപയോഗിച്ച് പല തരത്തിൽ ആശയവിനിമയം നടത്താമെന്ന് പലരും മനസ്സിലാക്കി. അങ്ങനെ ബ്ലോഗിംഗിന്റെ മനോഹരമായ ലോകം ആരംഭിച്ചു.
ഇന്റർനെറ്റിൽ ധാരാളം ബ്ലോഗ്-പബ്ലിഷിംഗ് സേവന ദാതാക്കളുണ്ട്. അത്തരം ബ്ലോഗിംഗ് സേവന ദാതാക്കൾ സൗജന്യ ബ്ലോഗുകൾ സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അതിൽ blogger.com, blog.co.uk, livejournal.com, blog.com, wordpress.com മുതലായവ ഉൾപ്പെടുന്നു.
നിങ്ങൾ ഒരു പുതിയ ബ്ലോഗർ ആണെങ്കിൽ, ഗൂഗിളിന്റെ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ BLOGGER തിരഞ്ഞെടുത്ത് പ്രവർത്തിക്കുന്നതാണ് ഉചിതം, കാരണം ഇത് തികച്ചും സൗജന്യമാണ്. ഉപയോഗിക്കാൻ എളുപ്പവുമാണ്.
ഒരാൾക്കോ അല്ലെങ്കിൽ ഒന്നിലധികം പേരോ ചേർന്ന് ഒരു ബ്ലോഗിൽ പ്രസിദ്ധീകരിക്കാനുള്ള സേവനം ബ്ലോഗർ നൽകുന്നു. Blogger.com ൽ സൃഷ്ടിച്ച ബ്ലോഗുകൾ സാധാരണയായി Google ന്റെ blogspot.com ഉപഡൊമെയ്‌നിലാണ് ഹോസ്റ്റ് ചെയ്യുന്നത് (ഉദാ. Yoursitename.blogspot.com). നിങ്ങൾ സ്വന്തമായി ഒരു ഡൊമെയ്ന് ഉള്ള ആളാണെങ്കിൽ, അത് ബ്ലോഗറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഗൂഗിൾ നൽകുന്നു.
2019-ല്‍ ഒന്നര കോടിയോളം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ് കണക്ക്. ബ്ലോഗിങ് നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ് വിളിക്കുന്നത്. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നിങ്ങൾ മുൻപ് ഒരിക്കലും ബ്ലോഗർ ഉപയോഗിച്ച് ബ്ലോഗ് നിർമിച്ചിട്ടില്ലെങ്കിൽ , വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ബ്ലോഗ് എങ്ങനെ തുടങ്ങാം എന്ന് ഇവിടെ നിന്നും മനസ്സിലാക്കാം.
ഒരു പുതിയ ബ്ലോഗ് തുടങ്ങാൻ
ബ്ലോഗർ ഉപയോഗിക്കാൻ ആരംഭിക്കുന്നതിന്, നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച് BLOGGER Login ചെയ്യുക. നിങ്ങൾക്ക് ഇതുവരെ ഒരു Google അക്കൗണ്ട് ഇല്ലെങ്കിൽ,
ഇവിടെ ക്ലിക്ക് ചെയ്ത് ഒന്ന് സൃഷ്ടിക്കാൻ കഴിയും.
ബ്ലോഗ് ഉണ്ടാക്കുന്നതിനായി, ബ്ലോഗർ ഹോംപേജ് സന്ദർശിച്ച് നിങ്ങളുടെ Google യൂസർ നെയിമും പാസ്‌വേഡും നൽകുക. ശേഷം "CREATE NEW BLOG" ക്ലിക്കുചെയ്യുക!
തുടർന്ന് വരുന്ന പേജിൽ, നിങ്ങളുടെ ബ്ലോഗിനായി ഒരു പേരും, URL ഉം തിരഞ്ഞെടുക്കുക. URL തിരഞ്ഞെടുക്കുമ്പോൾ അത് നിങ്ങളുടെ ബ്ലോഗിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുക.
NB:- URL - ൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതാണ്.
ശേഷം പേജിന് താഴെയുള്ള ബ്ലോഗ് ഡിസൈനുകളിൽ (Template) നിന്ന് ഒരു “ ഡിസൈൻ (Template)” തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇത് പിന്നീട് എളുപ്പത്തിൽ മാറ്റാനോ ഇഷ്ടാനുസൃതമാക്കാനോ കഴിയുന്നതാണ്. അതിനാൽ ഇപ്പോൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ശൈലി തിരഞ്ഞെടുക്കുക.
അവസാനമായി, ഓറഞ്ച് കളറിലുള്ള “CREATE BLOG” ബട്ടൺ ക്ലിക്കുചെയ്യുക, ഇപ്പോൾ നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് ചെയ്യാനായി തയ്യാറായി കഴിഞ്ഞു. തുടർന്ന് നിങ്ങൾ ബ്ലോഗർ ഡാഷ് ബോർഡ് പേജിൽ പ്രവേശിക്കുന്നതാണ്.