ബ്ലോഗുലകം അഗ്രഗേറ്റർ


"ബ്ലോഗുകളുടെ വസന്തകാലം കടന്നുപോയിരിക്കുന്നു....
കഥകളുടെ, കവിതകളുടെ, തുറന്നുപറച്ചിലുകളുടെ, ഹാസ്യപ്പകർച്ചപൂണ്ട പരുക്കൻ യാഥാർഥ്യങ്ങളുടെ, യാത്രകളുടെ, യാത്രാമൊഴികളുടെ പൊതുഇടം മയക്കത്തിലാണ്ടു പോയിരിക്കുന്നു! 

ഇത്  ബ്ലോഗുകളെ സ്നേഹിക്കുന്ന നിങ്ങളെ  അസ്വസ്ഥരാക്കുന്നില്ലേ?   ഗതകാലസ്മൃതികൾ അയവിറക്കി എത്ര നാൾ നമുക്ക് നിഷ്ക്രിയരായി ഇരിക്കുവാനാകും?? 
നമ്മുടെ അക്ഷരങ്ങൾക്ക് തുടർച്ച വേണ്ടേ? നമ്മുടെ ആശയങ്ങൾക്ക് പരസ്പരം സംവദിക്കണ്ടേ??
സോഷ്യൽ മീഡിയയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ, നാം ആദ്യാക്ഷരങ്ങൾ കുറിച്ച കളിമണൽത്തിട്ടു വീണ്ടും സജീവമാകണ്ടേ??

വേണമെന്ന് നിങ്ങൾ അകമഴിഞ്ഞ് ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഞങ്ങളോടൊപ്പം അണിചേരൂ ! 

ഈ ബ്ലോഗ് അഗ്ഗ്രിഗേറ്ററിൽ നിങ്ങളുടെ ബ്ലോഗ്  ലിസ്റ്റ് ചെയ്യൂ.... 
ആശയ സംവാദത്തിനുള്ള അനന്തസാദ്ധ്യതകൾ തുറക്കൂ...
അക്ഷര വസന്തം വീണ്ടും മയക്കം വിട്ടുണരട്ടെ !! പൂത്തുലയട്ടെ !!".

എല്ലാവർക്കും സ്വാഗതം.